തിരുവമ്പാടിയിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി: മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശനി ഓഡിറ്റോറിയത്തിൽ മഹിളാ സാഹസ് ക്യാമ്പ് സംഘടിപ്പിച്ചു. തിരുവമ്പാടി മഹിളാ ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ ക്യാമ്പ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ “കോൺഗ്രസ്സ് ചരിത്രം” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു
കാളിയാമ്പുഴ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും ചികിത്സയിൽ കഴിയുന്നവർക്കും ഉടൻ ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മഹിളാ ബ്ലോക്ക് കോൺഗ്രസ് ക്യാമ്പിൽ പ്രമേയം അവതരിപ്പിച്ച് പാസാക്കി.
സംസ്ഥാനസെക്രട്ടറിമാരായ ആമിനാ മോൾ, വനജ ടീച്ചർ, പ്രിയ, ശ്യാമള, ജില്ലാ സെക്രട്ടറിമാരായ രജനി തടത്തിൽ, അംബിക മംഗലത്ത്, അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മറ്റ് മണ്ഡലം പ്രസിഡന്റ്‌മാർ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.






