Adivaram
ബസ് കേടായി കുടുങ്ങി ;താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്

അടിവാരം :താമരശ്ശേരി ചുരം ആറാം വളവിൽ സ്വകാര്യ ബസ് കുടുങ്ങി.തകരാറിലായ സ്വകാര്യ ബസ്സ് ഇതുവരെ മാറ്റാൻ സാധിച്ചിട്ടില്ല.
ബസ്സിന്റെ സെൻസർ തകരാർ ആയതാണ് എന്നാണ് അറിയാൻ സാധിച്ചത്. കമ്പനിയിൽ നിന്നും മെക്കാനിക്ക് എത്തിയ ശേഷം മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. മെക്കാനിക്ക് ഉടൻ എത്തിച്ചേരും.
ബസ്സിലും മറ്റും യാത്ര ചെയ്യുന്ന യാത്രക്കാർ ചുരത്തിൽ കുടുങ്ങി പ്രയാസം നേരിടുന്നുണ്ട്.
2,3,4,5,6,7,8 വളവുകൾക്കിടയിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഏകദേശം മൂന്ന് മണിക്കൂറോളമായി ബസ്സ് കുടുങ്ങിയിട്ട്.
ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.