Adivaram
ചുരത്തിൽ ലോറി കേടായി കുടുങ്ങി ഗതാഗത തടസ്സം

അടിവാരം: താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി കേടായി കുടുങ്ങിയതിനെത്തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ചെറിയ വാഹനങ്ങൾ ആണ് വൺവേ ആയി കടന്നുപോകുന്നത്.
ഇന്നലെ വൻ ഗതാഗത തടസ്സമാണ് ബസ് തകരാറിലായതിനെ തുടർന്ന് ഉണ്ടായത്. ലോറി ഉടനെ മാറ്റും എന്നാണ് അറിയാൻ കഴിഞ്ഞത്.