Kodanchery

ക്ലീൻ ഗ്രീൻ ചെമ്പുകടവ് വേസ്റ്റ് ബിൻ വിതരണം ചെയ്തു

കോടഞ്ചേരി :വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പുകടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും വേസ്റ്റ് ബിൻ വിതരണം ചെയ്തു.

” മയക്ക് മരുന്ന് മരുന്നല്ല, മരണമാണ് ഉപയോഗിക്കരുത്, വിൽക്കരുത് ” എന്ന സ്റ്റിക്കർ എല്ലാ വേസ്റ്റ് ബിന്നിലും പരസ്യപ്പെടുത്തിയാണ് വിതരണം ചെയ്തത്.

വിതരണോൽഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പോൾസൺ അറയ്ക്കൽ നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് കുര്യാച്ചൻ വട്ടപ്പലത്ത് അദ്ധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർ വനജ വിജയൻ മുഖ്യാതിഥികളായി. യൂണിറ്റ് ജനറൽ സെക്രട്ടറി ജോർജ് പുത്തൻ പുര, യുണിറ്റ് ട്രഷറർ മുഹമ്മദ് മുഖാവളപ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button