Thiruvambady

മലയോര ഹൈവേ കണക്ടിംഗ് റോഡ് ടെൻഡർ ചെയ്തു

തിരുവമ്പാടി : മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിലെ ആനക്കല്ലുംപാറ-താഴെ കക്കാട് കണക്ടിംഗ് റോഡ് പ്രവൃത്തി ടെൻഡർ ചെയ്തു.നേരത്തെ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായ അലൈൻമെന്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും കിഫ്ബി വ്യവസ്ഥകൾക്ക് വിധേയമാകാത്തതിനാൽ ഈ പ്രദേശം അലൈൻമെന്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.അനക്കലുംപാറ- അകമ്പുഴ വഴി റോഡ് യാഥാർഥ്യമാകുന്നതോടെ ദീർഘ നാളത്തെ പ്രദേശ വാസികളുടെആവശ്യത്തിനാണ്‌പരിഹാരമാവുന്നത് .2006 ൽ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ധനകാര്യ മന്ത്രി ആയിരുന്ന Dr ടി എം തോമസ് ഐസക്ക് സ്ഥലം സന്തർശിച് റോഡ് യാഥാർത്ഥ്യമാക്കും
എന്നറിയിച്ചിരുന്നു.

2016 ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഗവൺമെന്റ്‌ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി മലയോര ഹൈവേ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ ആനക്കല്ലുംപാറ-അകമ്പുഴ പ്രദേശവാസകളെ പരിഗണിച്ചുകൊണ്ട് റോഡ് അലൈൻമെന്റ് വലിയ പരിശ്രമത്തിന്റെ ഭാഗമായി ഈ പ്രദേശത്തുകൂടി കടന്നു പോകുന്നതിന് തീരുമാനിച്ചു.എന്നാൽ ഹിൽ ഹൈവേ സ്റ്റാന്റേർഡ് അനുസരിച്ചു നിർമ്മാണം പ്രസ്‌തുത സ്ഥലത്തു നിർമ്മിക്കാൻ കഴിയാത്തതിനാൽ ആ ഭാഗം ഹിൽ ഹൈവേയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നീട് നടന്ന നിരന്തരമായ ഇടപെടലിന്റെ ഭാഗമായി 26.5 കോടി രൂപ പ്രസ്‌തുത റോഡ് കണക്റ്റിംഗ് റോഡ് ആയി നവീകരിക്കാൻ അനുവദിച്ചു. ഇപ്പോൾ ടെൻഡർ ചെയ്തിരിക്കുകയാണ്‌. 6 മീറ്റർ വീതിയിലാണ് പ്രവൃത്തി നടക്കുക. 2 പാലങ്ങൾ ഉൾപ്പെടെ 7.2 കിലോമീറ്റർ ദൂരമാണ് പ്രവൃത്തി.

Related Articles

Leave a Reply

Back to top button