Kodanchery

കോടഞ്ചേരിയിൽ പാതിവില തട്ടിപ്പിന് ഇരയായത് 216 വ്യക്തികൾ

കോടഞ്ചേരി: കോടഞ്ചേരിയിൽ പാതിവില തട്ടിപ്പിന് ഇരയായത് 216 പേർ. ഇതിൽ 130 വനിതകൾ പാതി വിലയ്ക്ക് സ്കൂട്ടിക്ക് പണം നൽകിയവരും,86 വ്യക്തികൾ പാതിവിലയ്ക്ക് ലാപ്ടോപ്പ് നൽകുന്നതിന് പണം നൽകിയവരും ആണ്. ആകെ മൊത്തം ഒരു കോടി 7 ലക്ഷം രൂപയുടെ തട്ടിപ്പാണ് കോടഞ്ചേരിയിൽ നടത്തിയിരിക്കുന്നത്.

കോടഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന ഗ്രാമശ്രീ മിഷൻ എന്ന സംഘടനയുടെ ചെയർമാനായ ജോയി നെടുംപള്ളി ആണ് കോടഞ്ചേരിയിലെ ഒരു ബാങ്കിൽ ഗ്രാമശ്രീ മിഷൻ എന്ന സംഘടനയുടെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് വിവിധ വ്യക്തികളിൽ നിന്നായി ഒരു കോടി 7 ലക്ഷം രൂപ കൈപ്പറ്റിയിരിക്കുന്നത്.സ്കൂട്ടിക്ക് വനിതകൾ 61900 മുതൽ 65900 വരെ അക്കൗണ്ടിൽ നൽകിയിട്ടുണ്ട്. പലരും അയൽക്കൂട്ടങ്ങളിൽ നിന്നും കുടുംബശ്രീയിൽ നിന്നും ലോണുകൾ എടുത്തും, സ്വർണ്ണം പണയം വെച്ചും വളർത്ത് മൃഗങ്ങളെ വിറ്റും കിട്ടിയ തുകയാണ് ഇതിനായി നൽകിയത്. ലാപ്ടോപ്പിന് ഏകദേശം മുപ്പതിനായിരം രൂപയാണ് 86 പേരിൽനിന്ന് കൈപ്പറ്റിയത് ഇതിൽ ഏറെയും വിദ്യാർത്ഥികളാണ്.
ഗ്രാമശ്രീ മിഷൻ എന്ന പേരുള്ള അക്കൗണ്ടിലേക്ക് ആണ് എല്ലാവരും തുക കൈമാറിയത്.

തട്ടിപ്പിനിരയായവർ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ ജോയ് നെടുംപള്ളിക്കെതിരെ പരാതിയുമായി എത്തിയപ്പോൾ പരാതി കോടഞ്ചേരി പോലീസ് സ്വീകരിച്ചില്ല എന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്. നിലവിൽ ഗ്രാമശ്രീ മിഷൻ ചെയർമാൻ ജോയി നെടുംപള്ളി തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ അനന്തകുമാർ കെ. എൻ, സെക്രട്ടറി അനന്തു കൃഷ്ണൻ എന്നിവർക്കെതിരെ കോടഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജോയി കോൺഫെഡറേഷൻ എതിരെ നൽകിയ പരാതികളുടെ സാക്ഷികൾ ആക്കാം എന്നാണ് പോലീസ് പറയുന്നത്. പോലീസ് ജോയിക്കെതിരെ കേസെടുത്തില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും തട്ടിപ്പിനിരായവർ പറഞ്ഞു.നിലവിൽ തട്ടിപ്പിനിരായവർക്ക് 20% തുക തിരികെ നൽകിയിട്ടുണ്ട്. അനന്തുവിന്റെ അക്കൗണ്ടിലേക്ക് ജോയി മുഴുവൻ തുകയും കൈമാറിയോ..അതോ മറ്റ് അക്കൗണ്ടിലേക്ക് പണം കൈമാറിയോ എന്നും പോലീസ് അന്വേഷിച്ച് കണ്ടെത്തണം എന്നാണ് പലരാതിക്കാരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button