Kodiyathur

വാർഡ് മെമ്പറും പ്രദേശവാസികളും കൈകോർത്തു; യാഥാർത്ഥ്യമായത് ഒരു പ്രദേശത്തേക്കുള്ള റോഡ്

കൊടിയത്തൂർ: വാർഡ് മെമ്പറും നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ യഥാർത്ഥ്യമായത് ഒരു പ്രദേശത്തേക്കുള്ള യാത്രാ മാർഗം. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട കാരക്കുറ്റി ഗ്രീനറിവില്ല – കയ്യൂണുമ്മൽ തടത്തിൽ റോഡാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.

റോഡ് ഗ്രാമ പഞ്ചായത്തിന് വിട്ടുനൽകുന്നതിന് സാങ്കേതികമായി തടസ്സം നേരിട്ടതോടെ ഗ്രാമ പഞ്ചായത്ത് ഫണ്ട് വെക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് വാർഡ് മെമ്പർ വി. ഷംലൂലത്ത്, പ്രദേശവാസി പി ബഷീർ ചെറുകുന്നത്ത് എന്നിവർ ചേർന്ന് പ്രദേശ വാസികളുടെയും വിവിധ സ്പോൺസർമാരുടേയും സഹകരണത്തോടെ റോഡ് കോൺക്രീറ്റ് ചെയ്യുകയായിരുന്നു.

പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് ഈ റോഡ്. ഈ രൂപത്തിൽ മൂന്നാമത്തെ റോഡാണ് വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കാരക്കുറ്റി രണ്ടാം വാർഡിൽ ഇതിനോടകം യാഥാർത്ഥ്യമാകുന്നത്.

Related Articles

Leave a Reply

Back to top button