Adivaram

ലഹരിക്കെതിരെ താമരശ്ശേരി ചുരത്തിൽ കുരിശിൻ്റെ വഴി നടത്തി

അടിവാരം:അടിവാരം ഗദ്സമേൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗം അവസാനിക്കുവാനും നല്ലൊരു ഭാവി സമൂഹം
ഉണ്ടാകുവാനും നാൽപ്പതാം വെള്ളിയാഴ്ച വയനാടൻ ചുരത്തിൽ കുരിശിൻ്റെ വഴി നടത്തി. കേരള വനിത ക്ഷേമ ബോർഡ് ചെയർപേഴ്സൺ റോസക്കുട്ടി ടീച്ചർ നല്കിയ സന്ദേശത്തിൽ സമൂഹത്തിൽ മാരക വിപത്തായി മാറിയ ലഹരി ഉപയോഗം നിയന്ത്രിക്കുവാൻ അധികാരികളുടെ പരിശ്രമം മാത്രം പോര ഇതിന് അടിമകളായവർക്കും വിതരണം ചെയ്യുന്നവർക്കും യഥാർത്ഥ മാനസാന്തരവും വിടുതലും ഉണ്ടാകുവാൻ കുരിശിൻ്റെ വഴി പ്രാർത്ഥനകൾ മൂലം സാധ്യമാകട്ടെയെന്ന് മുഖ്യസന്ദേശത്തിലൂടെ പറഞ്ഞു. അല്മായരും സന്യസ്ഥർ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

അടിവാരം ഗദ്സമേൻ ഗ്രോട്ടോയിൽ നിന്നും ആരംഭിച്ച 15 കിലോമീറ്റർ ദൈർഘ്യമുളള കുരിശിൻ്റെ വഴി ലക്കിടി മൗണ്ട് സീനായ് ദേവാലയത്തിൽ സമാപിച്ചു. ഫാ. തോമസ് തുണ്ടത്തിൽ സി.എം.ഐ, ഫാ. ജോസ് ചിറകണ്ടത്തിൽ കുട്ടിച്ചൻ കീപ്പുറം, ടിൻ്റു ജേക്കബ്ബ്,
സി. ജീന തുടങ്ങിയവർ നേതൃത്വം നല്കി.

Related Articles

Leave a Reply

Back to top button