World

കൊവിഡ് വ്യാപനം ചൈനയുടെ വലിയ തെറ്റ്, അല്ലെങ്കില്‍ കഴിവില്ലായ്മ; ആവര്‍ത്തിച്ച് കുറ്റപ്പെടുത്തി ട്രംപ്

വിഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ ചൈനയെ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള കൊവിഡ്-19 ലോകമെമ്പാടും വ്യാപിക്കുന്നതിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ അല്ലെങ്കില്‍ ചൈനയുടെ കഴിവില്ലായ്മയോ ആണെന്ന് ട്രംപ് ആരോപിക്കുന്നു.

‘വൈറസിനെ അതിന്റെ ഉത്ഭവത്തില്‍ തന്നെ തടയാമായിരുന്നു, അങ്ങനെ ചെയ്യുന്നത് പ്രയാസമുള്ള കാര്യമായിരുന്നില്ല. പക്ഷെ മറ്റെന്തോ സംഭവിച്ചു. ഒന്നുകില്‍ അത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റ്, അല്ലെങ്കില്‍ അവരുടെ കഴിവില്ലായ്മ, ചെയ്യേണ്ട കാര്യം അവര്‍ ചെയ്തില്ല. വളരെ മോശമാണ് അത്’ ട്രംപ് പറയുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് കുറ്റപ്പെടുത്തലുമായി രംഗത്ത് വന്നത്.

കൊവിഡ്-19 വൈറസ് വ്യാപനത്തില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാമാരി കൈകാര്യം ചെയ്തരീതിയില്‍ വലിയ നിരാശയുണ്ട്. സുതാര്യതക്കുറവുണ്ടായി, വിവരങ്ങള്‍ അറിയിക്കുന്നതില്‍ സഹകരണവും ഉണ്ടായില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Back to top button