Kodanchery
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ ദുഃഖവെള്ളി ആചരണം നടത്തി

കോടഞ്ചേരി: ക്രിസ്തുവിന്‍റെ പീഡാ സഹനത്തെയും കാൽവരി മലയിലെ കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ രാവിലെ പ്രത്യേക പ്രാർത്ഥനകളും നഗരി കാണിക്കലും, തിരുസ്വരൂപത്തെ വണങ്ങലും, കൈപ്പ് നീർ കുടിക്കലും നടന്നു. തുടർന്ന് കുരിശിന്‍റെ വഴിയും ഉണ്ടാകും.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ നടന്ന ദുഃഖവെള്ളി ആചരണത്തിന് വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യ കാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിയോ കടുകൻമാക്കൽ, ഫാ. ജിതിൻ ആനിക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു.