Kodanchery
കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു

കോടഞ്ചേരി:കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.
ഇടവക വികാരി ഫാ. സ്കറിയ ഇന്തലാംകുഴിയിൽ, ഫാ. ബാബു കുമരംകുടിയിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. കുരിശും വഹിച്ചുകൊണ്ടുള്ള പരിഹാരപ്രദക്ഷിണവും, കുരിശ് ചുംബനവും നടന്നു.