കേരളം വ്യവസായസൗഹൃദം -മന്ത്രി പി. രാജീവ്

കോടഞ്ചേരി : കഠിനാധ്വാനികളും സംരംഭകരും വിദ്യാസമ്പന്നരുമായ യുവസമൂഹമുള്ള കേരളം, വ്യവസായസൗഹൃദമാണെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മർകസ് നോളജ് സിറ്റിയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽതേടി വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽനിന്ന് പലായനം ചെയ്യുന്നതിനുപകരം നാട്ടിൽത്തന്നെ സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കുന്ന റിവേഴ്സ് മൈഗ്രേഷനാണ് ഇന്ന് കാണുന്നത്. ഇത് വലിയ പ്രതീക്ഷയാണ്.
വ്യവസായപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിലും വൈവിധ്യമാർന്ന സംരംഭങ്ങൾക്കുള്ള സാഹചര്യമൊരുക്കുന്നതിലും കേരളം വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം പറഞ്ഞു. മർകസ് നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷനായി. ലിന്റോ ജോസഫ് എംഎൽഎ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ന്യൂനപക്ഷ കമ്മിഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു.