Kodanchery

സിക്ക് വളവിൽ ടിപ്പറും പിന്നീട് ക്രെയിനും മറിഞ്ഞു

കോടഞ്ചേരി: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കോടഞ്ചേരി തെയ്യപ്പാറ മലപുറം റോഡിൽ സിക്ക് വളവിൽ ടിപ്പറും ക്രെയിനും മറിഞ്ഞു. മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾക്കായി കരിങ്കല്ല് ഇറക്കുന്നതിനിടയിലാണ് ടിപ്പർ മറിഞ്ഞത്.
തുടർന്ന് ടിപ്പർ ഉയർത്തുന്നതിനായി ക്രെയിൻ എത്തി. ടിപ്പർ ഉയർത്തുന്നതിനിടയിൽ പിന്നീട് ക്രെയിനും മറിയുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല.രണ്ടു വാഹനങ്ങളും ഇപ്പോൾ ഉയർത്തി കൊണ്ടിരിക്കുകയാണ്. അതിനാൽ ഇതുവഴി നിലവിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ മാറ്റുന്ന മുറയ്ക്ക് ഗതാഗത തടസ്സം ഒഴിവാകും.

Related Articles

Leave a Reply

Back to top button