Karassery
ഓടുന്ന സ്കൂട്ടറിനുമുകളിൽ മരംവീണു; യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

കാരശ്ശേരി : റബ്ബർമരം കാറ്റിലും മഴയിലുംപെട്ട് ഓടുന്ന സ്കൂട്ടറിനു മുകളിലേക്ക് കടപുഴകിവീണു. യാത്രക്കാരൻ ചെറിയ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.തിരുവമ്പാടി സ്വദേശി ചെനമ്പൻ കുഴിയിൽ റിയാസ് അലിയുടെ ദേഹത്തേക്കാണ് മരംവീണത്.
വൈദ്യുതക്കമ്പികൾ പൊട്ടിവീഴുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.ഓടിക്കൂടിയ നാട്ടുകാർ മരത്തിനടിയിൽനിന്ന് റിയാസിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് മുക്കത്തെ അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഫയർ ഓഫീസർമാരായ സനീഷ് പി. ചെറിയാൻ, എൻ.ടി. അനീഷ്, സി. വിനോദ്, ആർ. മിഥുൻ, വി.എം. മിഥുൻ, ഹോംഗാർഡ് സി. രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തുകയും മരം മുറിച്ചുമാറ്റി ഗതാഗതതടസ്സം ഒഴിവാക്കുകയും ചെയ്തു.







