Mukkam

ഇരുചക്ര വാഹനത്തിൽ ലോറിയിടിച്ചു വയോധികൻ മരിച്ചു

മുക്കം: ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്ന ഇരുചക്ര വാഹന യാത്രികൻ ലോറിയിടിച്ചു മരിച്ചു. കുനിയിൽ കള്ളിവളപ്പിൽ കോലോത്തുംതൊടി ചീരാത്തലത്ത് കുഞ്ഞാലിക്കുട്ടി (73)യാണ് മരിച്ചത്.

ചികിത്സാ ആവശ്യാർഥം മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങുമ്പോൾ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ കോഴിക്കോട് ജില്ലയിലെ നെല്ലിക്കാപറമ്പ്-പന്നിക്കോട് റോഡ് ജങ്ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപ കടം. അപകടം നടന്ന ഉടനെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

ഭാര്യ: മറിയക്കുട്ടി പെരുമ്പളത്ത്.

മക്കൾ: ബഷീർ, ഫൈസൽ, ശുക്കൂർ (എല്ലാവരും ഷാർജ), സുഹ്റാബി, സഹീദ.

മരുമക്കൾ: ഹമീദ് മാതക്കോട്, സാജിദ് ഒതായി, ഷഫീന (പ്രധാന അധ്യാപിക, എസ്എയുപി സ്കൂൾ, മഞ്ചേരി), ഷമീമ (ജിഎംയുപി സ്കൂൾ, മുണ്ടമ്പ്ര), ഫെബ്‌ന (ജിഎംയുപി സ്കൂൾ, കിഴ്‌ശ്ശേരി).

സഹോദരങ്ങൾ: മമ്മദ്‌കുട്ടി ചീരാത്തലത്ത് (റിട്ട. ഗ്രാ മീൺ ബാങ്ക് ജീവനക്കാരൻ, കുനിയിൽ), ഫാത്തിമ ചീരാത്തലത്ത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്ന് (11.06.2025) ഉച്ച യ്ക്കുശേഷം കുനിയിൽ ഇരുപ്പാൻകുളം മസ്‌ജി ദിൽ ഖബറടക്കും.

Related Articles

Leave a Reply

Back to top button