Kodiyathur

ലോക ക്ഷീരദിനം ആഘോഷിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ലോക ക്ഷീരദിനമാഘോഷിച്ചു. കുടുംബശ്രീ അംഗങ്ങളായ മികച്ച വനിതാ ക്ഷീരകർഷകരെ ആദരിക്കൽ, സപ്ലിമെന്റ് കിറ്റ് വിതരണം, ബോധവത്കരണ ക്ലാസ് തുടങ്ങിയ പരിപാടികൾ നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു ഉദ്ഘാടനംചെയ്തു. സിഡിഎസ് പ്രസിഡൻറ് ഷീന അധ്യക്ഷയായി.

വെറ്ററിനറി സർജൻ ഡോ. സുഭാഷ് രാജ് സപ്ലിമെന്റ് വിതരണവും ലേഖ ബോധവത്കരണ ക്ലാസും നടത്തി.
ആയിഷ ചേലപ്പുറത്ത്, സാമൂഹ്യ വികസന ഉപസമിതി കൺവീനർ അൽഫോൻസ, സിആർപിമാരായ ഹാജറ, സാഹിറ, ഷെറീന, ഫാത്തിമ, ജുവൈരിയ, ശ്രീജ, മെമ്പർ സെക്രട്ടറി, സിഡിഎസ് മെമ്പർമാർ, എഡിഎസ് മെമ്പർമാർ, കമ്യൂണിറ്റി കൗൺസലർമാർ, കുടുംബശ്രീ അംഗങ്ങൾ, കർഷകപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button