Kodanchery
ചെമ്പുകടവിൽ നടപ്പാലം നിർമ്മിക്കണം

കോടഞ്ചേരി :ചെമ്പുകടവ് ചാലിപ്പുഴയുടെ ഇരുകരകളിലായുള്ള ചെമ്പുകടവ് അങ്ങാടിയിൽ നിന്ന് ദൂരെയായി പണിത പുതിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമ്പോൾ, അങ്ങാടികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാത്തിന് പകരമായി നടപ്പാലം നിർമ്മിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പുകടവ് യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡണ്ട് പി. പ്രേമൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കുര്യാച്ചൻ വട്ടപ്പലം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പെരുഞ്ചേരിൽ, മണ്ഡലം വൈസ് പ്രസിഡണ്ട് പോൾസൺ ജോസഫ് അറയ്ക്കൽ, ജോർജ് പുത്തൻപുര,സിബി പുത്തൻപുര പ്രസംഗിച്ചു.







