പെൻഷനേഴ്‌സ് യൂണിയന്റെ കൈത്താങ്ങ് പദ്ധതിയുടെ വിതരണം ആരംഭിച്ചു

കൊടിയത്തൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ വിതരണത്തിന് ഈവർഷം തുടക്കമായി. യൂണിയന്റെ പ്രവർത്തന പരിധിയിൽ പെട്ട നിരാലംബർക്കാണ് ഈ സഹായധനം നൽകുന്നത്. പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി ഉമൈബാനു ടീച്ചർക്ക് നൽകി നിർവ്വഹിച്ചു. കൊടിയത്തൂർ യൂണിറ്റ് 9 പേർക്കാണ് കൈത്താങ്ങ് പദ്ധതിയുടെ സഹായം നൽകുന്നത്.
വർഷത്തിൽ ഒരാൾക്ക് 6000 രൂപ രണ്ടു ഗഡുക്കളായാണ് നൽകുന്നത്. ഇതിന്റെ പണം ശേഖരിക്കുന്നത് റിട്ടയർ ചെയ്തവരിൽ നിന്നാണ്. യൂണിറ്റിലെ സെക്ഷൻ പ്രതിനിധികളാണ് ഈ കൈത്താങ്ങ് സംഖ്യ അർഹരുടെ കൈകളിൽ എത്തിക്കുന്നത് യൂണിറ്റ് പ്രസിഡണ്ട് പുതുക്കുടി അബൂബക്കർ, സെക്രട്ടറി അബൂബക്കർ പി.ടി, അബ്ദുറഹ്മാൻ പി, പുഷ്പനാഥൻ, മജീദ് കിളിക്കോട്ട്, മുഹമ്മദ് അൻവർ എം.സി, ആലിക്കുട്ടി പി, അബ്ദുൽ ഗഫൂർ സി.ടി,അയ്യൂബ് പി, മജീദ് കെ.ടി, അനിൽ കുമാർ പന്നിക്കോട്, ജമീല ചേറ്റൂർ തുടങ്ങിയവർ പ്രസംഗിച്ചു.