Thiruvambady
സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വയോധികക്ക് പരിക്കേറ്റതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവമ്പാടി : സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വയോധികക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
തിരുവമ്പാടി തമ്പലമണ്ണ വേങ്ങാപറമ്പിൽ നളിനി (77) ക്കാണ് പരിക്കേറ്റത്. രണ്ടു വർഷം മുമ്പാണ് ഇവരുടെ വീടിന് സമീപം ഓട നിർമ്മിച്ചത്. ഇതോടെ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ സ്ലാബില്ലാത്ത ഓട മുറിച്ചു കടക്കണമെന്നായി. ഇവിടെയാണ് വയോധിക വീണത്.