Koodaranji

മാധവ്ജി ജന്മദിനാചരണവും പുഷ്പാർച്ചനയും നടത്തി

കൂടരഞ്ഞി കോവിലകത്തുംകടവ് ‘ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ, കേരളക്ഷേത്രസംരക്ഷണ സമിതി സ്ഥാപകനും, സാമൂഹ്യ പരിഷ്കർത്താവുമായ ആചാര്യ മാധവ്ജിയുടെ ജന്മദിനാചരണവും, പുഷ്പാർച്ചനയും നടത്തി.
ക്ഷേത്രമേൽശാന്തി ആചാര്യൻ പി.സി.സുധീഷ് കുമാർ ദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്ര സമിതി പ്രസിഡണ്ട് ഷാജി കാളങ്ങാടൻ അധ്യക്ഷനായിരുന്നു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന കൗൺസിൽ അംഗം സുന്ദരൻ എ പ്രണവം മാധവ്ജി അനുസ്മരണ പ്രഭാഷണം നടത്തി.

ക്ഷേത്ര സമിതി സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി, മാതൃ സമിതി പ്രസിഡണ്ട് രമണി ബാലൻ, ജോയൻ്റ് സെക്രട്ടറിമാരായ ചന്ദ്രൻ വേളങ്കോട്, മനോജ് ചായം പുറത്ത്, ഖജാൻജി വിജയൻ പൊറ്റമ്മൽ, പ്രവർത്തക സമിതിയംഗങ്ങളായ ഷാജി കോരല്ലൂർ, ഇന്ദിര ചാമാടത്ത്, ധനലക്ഷ്മി അക്കരത്തൊടി, ഷാജി വട്ടച്ചിറയിൽ, ഉണ്ണികൃഷ്ണൻ വേലങ്കോട്, മിനി വട്ടക്കാവിൽ, രാജൻ ചാമാടത്ത്, ദക്ഷായണി കുന്നത്ത്, വിനീത ചിറക്കുന്നേൽ, നിഷാന്ത് അക്കരത്തൊടി, വി.ജ്യോതിഷ് ,സ്മിത ശ്രീനിവാസൻ, മണിയമ്മ അക്കരപ്പറമ്പിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ ഒരുക്കുന്ന പൂങ്കാവനം പദ്ധതിയിലേക്ക് ചെടി തൈകൾ സമാഹരിക്കുവാൻ യോഗത്തിൽ തീരുമാനിക്കുകയുമുണ്ടായി.

Related Articles

Leave a Reply

Back to top button