Kodanchery
പി.ടി.എ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസും നടത്തി..

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പിടിഎ ജനറൽ ബോഡി – ക്ലാസ് പിടിഎ – ബോധവൽക്കരണ ക്ലാസ് – അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം – എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണം എന്നിവ സംയുക്തമായി നടത്തി. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ വി.കെ സുരേഷ്ബാബു രക്ഷിതാക്കൾക്കായി ക്ലാസ് എടുത്തു. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പ്രധാനധ്യാപകൻ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് സിബി തൂങ്കുഴി, സ്റ്റാഫ് സെക്രട്ടറി ജോബി ജോസ് തുടങ്ങിയവർ സംസാരിച്ചു.