Kodanchery
ശക്തമായ മഴ;മുണ്ടൂർ തോട്ടിലും മലവെള്ളപ്പാച്ചിൽ

കോടഞ്ചേരി: ശക്തമായ മഴയെ തുടർന്ന് കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ തോട്ടിലും ശക്തമായ മലവെള്ളപ്പാച്ചിൽ. പാലം പണിയെ തുടർന്ന് മുണ്ടൂർ തോട്ടിലൂടെ നിർമ്മിച്ചിരിക്കുന്ന താൽക്കാലിക റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. ഇതുവഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക.
കൂരോട്ടുപാറ അങ്ങാടിയിൽ നിന്നും ഗാന്ധി റോഡ് മാർഗ്ഗം കണ്ടപ്പൻച്ചാൽ റോഡിൽ പ്രവേശിക്കാവുന്നതാണ്.