Mukkam
മുക്കത്ത് ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

മുക്കം: കോഴിക്കോട് റൂറൽ പോലീസ്, ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, നാർക്കോട്ടിക് സെൽ എന്നിവയുടെ അഭിമുഖ്യത്തിൽ മുക്കത്ത് ലഹരിവിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
രാസലഹരി പദാർഥങ്ങളുടെ ഉപയോഗം, വിതരണം, വിനിമയം എന്നിവയുടെ ഉപയോഗം തടയുന്നതിനും കുറ്റകൃത്യത്തിന്റെ വ്യാപ്തി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതും ലക്ഷ്യം വെച്ച് നടന്ന സൈക്കിൾ റാലി കോഴിക്കോട് റൂറൽ സ്റ്റേഷൻ പരിധിയിൽ ജൂൺ 23 മുതൽ 26 വരെയാണ് നടന്നത്.