Kodanchery

ജി.യുപി സ്കൂൾ ചെമ്പുകടവിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

കോടഞ്ചേരി: ഗവൺമെന്റ് യുപി സ്കൂൾ ചെമ്പുകടവിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ‘ടു മില്യൺ പ്ലഡ്ജ്’ പരിപാടിയുടെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തുകയും സ്കൂൾ ലീഡറായ നജ ഫാത്തിമ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കുട്ടികളും അധ്യാപകരും അത് ഏറ്റുചൊല്ലി. പ്രധാന അധ്യാപകൻ സുരേഷ് തോമസ് കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി.ഈ ദിനം വിദ്യാർത്ഥികളിൽ ഓരോരുത്തർക്കും പുതിയൊരു സാമൂഹ്യബോധം സൃഷ്ടിക്കാനും മറ്റു ലഹരികളിലേക്ക് വഴിതെറ്റിപ്പോകാതെ പഠനത്തെ ലഹരി ആയി കാണാൻ സാധിക്കുന്നത് ആകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.തുടർന്ന് കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി എൽ പി,യു പി വിഭാഗം കുട്ടികൾ ചേർന്ന് മ്യൂസിക് വിത്ത് എക്സസൈസ് നടത്തി.

പി.ടി.എ പ്രസിഡൻ്റ് ടോണി പന്തലാടിയിൽ ചടങ്ങിന് നന്ദി ആശംസിച്ചു.സീനിയർ അസിസ്റ്റന്റ് അനീഷ് കെ അബ്രഹാം, അധ്യാപകരായ ഫസ്ന എ പി, കവിത എൻ കെ, സംഗീത, അലൻ ജോസ്ഫിൻ,നീരജ്,അഖിൽ ആര്യ മുരളി, ബ്രുതി മോൾ, സേതുലക്ഷ്മി,ശാലിനി, അനീഷ സുനിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button