ലഹരി വിരുദ്ധ ദിനാചരണം നടത്തി

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.ലഹരിക്കെതിരെ സന്ദേശമുയർത്തിയള്ള ടു മില്യൺ പ്ലഡ്ജ് വിദ്യാർത്ഥികൾക്കേവർക്കുമായി എൻ എസ് എസ് വോളന്റീയർ ലീഡർ കെവിൻ റോയ് ചൊല്ലിക്കൊടുത്തു.
റിട്ടയേർഡ് എസ് ഐ ഷാജു വർഗീസ് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ചുറ്റുമുള്ള ലഹരിയുടെ വലയങ്ങളും അതിൽ വിദ്യാർത്ഥി സമൂഹം തികഞ്ഞ ജാഗ്രതയോടെ മുന്നോട്ടുപോകേണ്ട ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവാൻമാരാക്കി.
തുടർന്ന് എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ ദിന സന്ദേശം, നൃത്തശില്പം എന്നിവ ഏവർക്കുമായി അവതരിപ്പിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ ജെ, സ്കൗട്ട് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ, എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സായ ഗ്രഫിൻ മരിയ ബിനോയ്, കെവിൻ റോയ് , അധ്യാപകർ ,അനധ്യാപകർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.