Kodanchery

കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ പൂവത്തിൻ ചുവട് ജേതാക്കൾ

കോടഞ്ചേരി: എസ് എസ് എഫ് കോടഞ്ചേരി സെക്ടർ സാഹിത്യോത്സവിൽ കൂടുതൽ പോയിൻ്റ് നേടി പുവത്തിൻചുവട് യൂണിറ്റ് ജേതാക്കളായി. ചെമ്പുകടവ്, ത്വയ്ബഗാർഡൻ, നോളജ്സിറ്റി എന്നീ യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ചെമ്പുകടവിൽ നടന്ന പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ ജോസ് പെരുമ്പളളി ഉദ്ഘാടനം ചെയ്തു. മൊയ്‌ദീൻ ചെമ്പുകടവ് അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അമാനി,മഹല്ല് സെക്രട്ടറി ഐ. പി അബ്ദുറഹ്മാൻ,ശരത് ചെമ്പുകടവ്,ഫൈസൽ സഖാഫി പ്രസംഗിച്ചു.

സമാപന സമ്മേളനം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. നൗഫൽ സഖാഫി നൂറാംതോട് അധ്യക്ഷത വഹിച്ചു. സി എം മജീദ് സഖാഫി, അബ്ദുസ്സലാം സുബ്ഹാനി, ജാസിർ കുഞ്ഞുകുളം,സിദ്ദീഖ് പുവ്വത്തിൻചുവട്, ഇഖ്ബാൽ ഹിഷാമി, മിർഷാദ് ചെമ്പ്കടവ് പ്രസംഗിച്ചു. മുഹമ്മദ്‌ സിനാൻ പാലക്കൽ സ്വാഗതവും സുബൈർ ചെമ്പുകടവ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button