Koodaranji
ജോലിയിൽ നിന്നും പുറത്താക്കിയ വൈരാഗ്യം മൂലം നേപ്പാൾ സ്വദേശി ഹോട്ടലിൽ കയറി ജീവനക്കാരനെ മർദിച്ചു

കൂടരഞ്ഞി : ലഹരിക്ക് അടിമയായ യുവാവ് കൂടെ ജോലി ചെയ്തിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ജീവനക്കാരനെ ഹോട്ടലിൽ കയറി മർദിച്ചു.ലഹരി ഉപയോഗം കാരണം ഹോട്ടൽ ജോലിയിൽ നിന്നും പുറത്താക്കിയ വൈരാഗ്യം മൂലം നേപ്പാൾ സ്വദേശിയെ യുവാവ് ഹോട്ടലിൽ കയറി ആക്രമിക്കുകയായിരുന്നു. കൂടരഞ്ഞിയിലെ വിജയ് ഹോട്ടലിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം വെറും 4 ദിവസം മാത്രമാണ് നേപ്പാൾ സ്വദേശിയായ കമൽ കൂടരഞ്ഞിയിലെ വിജയ് ഹോട്ടലിൽ ജോലിക്ക് നിന്നത്.
യുവാവ് ലഹരിക്കടിമയാണെന്നു മനസിലാക്കിയ ഉടമ ഇയാളെ പറഞ്ഞു വിടുകയായിരുന്നു. തുടർന്ന് രാത്രിയിൽ ഹോട്ടലിൽ എത്തിയ യുവാവ് അവിടെ ജോലി ചെയ്തിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ സന്ദീപിനെ പുറത്തേക്ക് വിളിച്ച് മർദ്ദിച്ചു.
കൈയ്ക്കും മുഖത്തും പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹോട്ടൽ ഉടമ തിരുവമ്പാടി പോലീസിൽ പരാതി നൽകി.