Anakkampoyil

പൂപ്പൊലി 2025′ ഉദ്ഘാടനം ചെയ്തു

ആനക്കാംപൊയിൽ : ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ ‘പൂപ്പൊലി 2025’ ചെണ്ടുമല്ലി കൃഷി സ്കൂൾ അങ്കണത്തിൽ മാനേജർ ഫാദർ അഗസ്റ്റിൻ പാട്ടാനിയിൽ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് ശ്രീ ഫ്രിജിൽ വി ജെ ചടങ്ങിൽ അധ്യക്ഷനായി. തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെയാണ് ചെണ്ടുമല്ലി കൃഷി നടത്തുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ റോയി ജോസ്, റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. ബെസ്റ്റി ജോസ്, ഡോ. സന്തോഷ് സ്കറിയ, ശ്രീ ഹാരിസ് പി, ശ്രീ എൽദോസ് ബേസിൽ, ശ്രീ തങ്കച്ചൻ ചേന്നമ്പള്ളി അധ്യാപകരായ എബി ദേവസ്യ, ആലീസ് വി തോമസ്, ദീപ എൻ ജെ , കുമാരി ശിവനന്ദ ബിബിൻ, കുമാരി ഹവ്വ സൈനബ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button