Thiruvambady
കൂടരഞ്ഞിയിൽ ഞാറ്റുവേലച്ചന്ത

തിരുവമ്പാടി : കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും നടത്തി. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വി.പി. ജമീല ഉദ്ഘാടനംചെയ്തു.
ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെറീന റോയ് അധ്യക്ഷയായി. കൃഷി ഓഫീസർ കെ.എ. ഷബീർ അഹമ്മദ്, വി.എസ്. രവീന്ദ്രൻ, ജിജി കട്ടക്കയം, അനൂബ് ടി. രാമദാസൻ തുടങ്ങിയവർ സംസാരിച്ചു.







