Kodiyathur
തെയ്യത്തുംകടവ് റോഡിൽ കുഴികൾ നികത്തി ടീം വെൽഫെയർ

കൊടിയത്തൂർ : മണാശ്ശേരി-ചുള്ളിക്കാപ്പറമ്പ് റോഡിലെ തെയ്യത്തുംകടവ് മുതൽ കോട്ടമ്മൽവരെയുള്ള നവീകരണം നടക്കാതെ വലിയകുഴികളും വെള്ളക്കെട്ടുമായിക്കിടക്കുന്ന ഭാഗം ടീം വെൽഫെയർ പ്രവർത്തകർ ശ്രമദാനം നടത്തി താത്കാലികമായി നന്നാക്കി.
വാഹനഗതാഗതം വലിയ ബുദ്ധിമുട്ടായിരുന്നഭാഗത്ത് ശ്രമദാനം താത്കാലിക ആശ്വാസവുമായി. ബാവ പവർവേൾഡ്, വാർഡ് മെമ്പർ ടി.കെ. അബൂബക്കർ, ജാഫർ പുതുക്കുടി, റഫീഖ് കുറ്റിയോട്ട്, കെ.സി. ഉണ്ണിച്ചേക്കു, ബഷീർ കൊളായിൽ, സി.കെ. കരീം, സലീം മാവായി, എ.പി. നാസർ, ടി. അസീസ് എന്നിവർ നേതൃത്വംനൽകി.