Karassery
ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം

കാരശ്ശേരി : ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധപ്രകടനവും യോഗവും നടത്തി. നോർത്ത് കാരശ്ശേരിയിൽ നടന്ന പരിപാടിയിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.
മണ്ഡലം പ്രസിഡന്റ് പി. പ്രേമദാസൻ അധ്യക്ഷനായി. ഡിസിസി നിർവാഹക സമിതിയംഗം എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ സമാൻ ചാലൂളി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ദിശാൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരംസമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ, ഇ.പി. ഉണ്ണികൃഷ്ണൻ, പി.വി. സുരേന്ദ്രലാൽ, വി.ടി. ഫിലിപ്പ്, പി.പി. നാസർ, കെ. കൃഷ്ണദാസൻ, എം.പി. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.