കെ എസ് ഇ ബി ഓഫീസിനു മുന്നിൽ പന്തം കൊളുത്തി സമരം ചെയ്തു

തിരുവമ്പാടി: കെ പി സി സിയുടെ ആഹ്വാനപ്രകാരം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി സമരം ചെയ്തു.
കോവിഡ് 19 മഹാമാരിയുടെ ഭാഗമായി ദുരിതമനുഭവിക്കുന്ന ജനത്തിന് ഇലക്ട്രിസിറ്റി ബിൽ ഇളവ് ചെയ്ത് ഒഴിവാക്കി കൊടുക്കുന്നതിന് പകരം സർക്കാർ ഇരട്ടി ബിൽ ഈടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
രണ്ട് മാസത്തോളം ലോക്ഡൗൺ കാരണം അടച്ചിട്ടിരുന്ന വ്യാപാരികൾക്ക് ബിൽ ലോക് ഡൗണിന് മുൻപത്തെ പോലെ അടക്കേണ്ടതുണ്ട്, ഗാർഹിക ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഇരട്ടി ബിൽ അടക്കേണ്ട അവസ്ഥയാണ്. ദുരന്ത കാലത്ത് താങ്ങി നിറുത്തേണ്ട കൈകൾ കൊണ്ട് സർക്കാർ കൊള്ളയടിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
കോഴിക്കോട് ഡി സി സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ബോസ് ജേക്കബ്, ടി ജെ കുര്യാച്ചൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, പൗളിൻ മാത്യു എന്നിവർ ധർണക്ക് നേതൃത്വം നൽകി.








