റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതി ഫണ്ട് കൈമാറി

തിരുവമ്പാടി : റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ പദ്ധതി അംഗത്തിൻ്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപവിതരണം ചെയ്തു. പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ പുല്ലൂരാംപാറ സ്വദേശി നസീമിൻ്റെ കുടുംബത്തിനുള്ള ഫണ്ടാണ് കൈമാറിയത്. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സി കെ കാസിം പത്ത് ലക്ഷം രൂപയുടെ ചെക്ക് പിതാവിനെയും മക്കളെയും ഏൽപിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ എ മോയിൻ അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം സി സി തിരുവമ്പാടി നിയോജക മണ്ഡലം ചെയർമാൻ വി പി മുഹമ്മദ് കുട്ടി പദ്ധതി വിശദീകരിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി ജി മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി ഷൌക്കത്തലി, പി എം മുജീബ് റഹ്‌മാൻ, അഷ്‌കർ ചെറിയമ്പലത്തു, ഷബീർ കെ ടി, ഫൈസൽ കെ ടി, ജംഷിദ് കാളിയേടത്ത്, കുഞ്ഞു മുഹമ്മദ്, കുഞ്ഞാലി, ഷാഹിദ് മുബഷിർ, മുഹമ്മദ് ഷാദിൽ, മജീദ് തവരയിൽ എന്നിവർ പങ്കെടുത്തു.







