Kodanchery

സുന്ദരം.. വർണാഭം.. ആവേശോജ്വലമായി പതിനെട്ടാമത് കോടഞ്ചേരി സംഗമം

കോടഞ്ചേരി : കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ പതിനെട്ടാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെൻറ്ററിൽ വച്ച് ജൂലൈ 11,12,13 തീയതികളിൽ നടത്തപ്പെട്ടു. യു കെ യിൽ എമ്പാടുമുള്ള കോടഞ്ചേരിക്കാരുടെ സംഗമവേദിയായി തങ്ങളുടെ ഗൃഹാതുര ഓർമ്മകൾ പങ്കുവയ്ക്കുകയും പുതു തലമുറക്ക് വ്യത്യസ്ത അനുഭവങ്ങൾ പകർന്നുകൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ എല്ലാ വർഷവും നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

മൂന്നു ദിവസം നീണ്ടു നിന്ന കലാ , സാംസ്ക്കാരിക , കായിക പരിപാടികൾ വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ചു.യുകെയുടെ വിദൂര ദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന കുടുംബങ്ങൾ യാത്രാക്ഷീണം വകവെക്കാതെ കപ്പബിരിയാണി രുചിച്ചും, പാട്ടുകൾ പാടിയും രാവേറെ വൈകും വരെ വിവിധ കലാപരിപാടികളിൽ മുഴുകി സമയം ചെലവഴിച്ചു

Related Articles

Leave a Reply

Back to top button