Thiruvambady
കോഴിക്കോട് റബ്ബേഴ്സ്; തിരുവമ്പാടി ശാഖ ഉദ്ഘാടനം നാളെ

തിരുവമ്പാടി: റബ്ബർ ബോർഡിന്റേയും റബ്ബർ ഉൽപ്പാദക സംഘങ്ങളുടേയും സംയുക്ത സംരംഭമായ കോഴിക്കോട് റബ്ബേഴ്സിന്റെ ഏഴാമത് ശാഖ നാളെ (18-10-2021- തിങ്കൾ) തിരുവമ്പാടിയിൽ പ്രവർത്തനം ആരംഭിക്കും.
തിരുവമ്പാടി കുരിശുപള്ളിക്ക് സമീപം അൻസാരി കോംപ്ലക്സിൽ രാവിലെ 10:30-ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം നിർവഹിക്കും.
ഗ്രാമ പഞ്ചായത്തംഗം ലിസി മാളിയേക്കൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ റബ്ബർ ബോർഡ് കോഴിക്കോട് റീജണൽ ഓഫീസിലെ ഡപ്യൂട്ടി കമ്മീഷണർ വി ജി സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിജി ഇല്ലിക്കൽ തുടങ്ങിയവർ സംബന്ധിക്കും.
റബ്ബർ ഷീറ്റ്, റബർ പാൽ തുടങ്ങിയവ ശേഖരിക്കുന്നതോടൊപ്പം റെയിൻ ഗാർഡിംഗ് വസ്തുക്കൾ, ടാപ്പിംഗ് ഉപകരണങ്ങൾ, റബ്ബർ റോളറുകൾ, നടീൽ വസ്തുക്കൾ എന്നിവയുടെ വിപണനവും ഉണ്ടാകുമെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു.






