വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി

കോടഞ്ചേരി:മുറമ്പാത്തി ജി എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും
2024-25 അധ്യയനവർഷത്തിലെ എൽഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും വാർഡ് മെമ്പർ ഷാജി മുട്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ എൽഎസ്എസ് വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ പിടിഎയുടെ മെമന്റോയും, പുറായിൽ പെട്രോളിയം സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും മെമെന്റോയും നൽകി ആദരിച്ചു. വായനാദിനത്തോടനുബന്ധിച്ച് നടന്ന ‘ അമ്മ വായന ‘- ആസ്വാദനക്കുറിപ്പ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ഈ ചടങ്ങിൽ നടന്നു. പിടിഎ പ്രസിഡണ്ട് സക്കീർ ഹുസൈൻ, വൈസ് പ്രസിഡണ്ട് അൻവർ, എസ്. എം. സി ചെയർമാൻ സുധീർ തച്ചം പറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ബിന്ദു പി സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സി പി നന്ദിയും പറഞ്ഞു.







