Thiruvambady
ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

തിരുവമ്പാടി : 1270 നമ്പർ എസ്എൻഡിപി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടകവാവ് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
നാളെ (24/7/25) പുലർച്ചെ അഞ്ചുമണിക്ക് ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. കർക്കിടക വാവിനോട് അനുബന്ധിച്ച് പിതൃപൂജ നമസ്കാരഊട്ട് തിലഹോമം പിതൃനമസ്കാരം കൂട്ടനമസ്കാരം എന്നീ വഴിപാടുകളും ഉണ്ടാകുന്നതാണ്.







