Mukkam
കൂളിങ് ഗ്ലാസ് വെച്ചതിന് കോളേജ് വിദ്യാർത്ഥിക്ക് മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി

മുക്കം: റാഗിങ്ങിന്റെ പേരില്‍ സീനിയർ വിദ്യാർത്ഥികൾ മര്‍ദിച്ചുവെന്ന പരാതിയുമായി കോളേജ് വിദ്യാര്‍ത്ഥി. മുക്കം കെ.എം.സി.ടി പോളിടെക്‌നിക് കോളേജിൽ കൂളിങ് ഗ്ലാസ് വെച്ചതിന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നാണ് കോളേജിലെ ബയോ മെഡിക്കൽ വിദ്യാര്‍ത്ഥിയായ ജാബിർ പരാതി നല്‍കിയത്.
കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിലും മുക്കം പോലീസിലുമാണ് പരാതി നൽകിയത്. കോളേജ് അധികൃതര്‍ പരാതിയില്‍ നടപടിയെടുത്തില്ലെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നാണ് ജാബിറിന്റെ കുടുംബം ആവശ്യപ്പെടുന്നത്.







