Thiruvambady
പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

കല്ലുരുട്ടി:ചത്തിസ്ഗഢിൽ സിസ്റ്റർ വന്ദന,സിസ്റ്റർ പ്രീതി എന്നിവരെ മതപരിവർത്തന കുറ്റം ചുമത്തി ജയിലിൽ അടച്ച ബിജെപി സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കല്ലുരുട്ടി അങ്ങാടിയിൽ പ്രതിഷേധ സദസ്സും റാലിയും സംഘടിപ്പിച്ചു.
യോഗത്തിൽ ബിൻസി മരിയ സ്വാഗതം ആശംസിച്ച യോഗത്തിൽ മദർ സുപ്പീരിയർ സിസ്റ്റർ എൽസിലിറ്റ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഷാജു തെക്കേയിൽ,റോബർട്ട് നെല്ലിക്കുന്നേൽ,ബിജു മാത്യു അടപ്പൂർ,ടാർസൻ ജോസ്,ഡോൺ ജോസ്,ജെസി പഴേടത്ത്,മോളി ഇരുമ്പുകുഴിയിൽ എന്നിവർ പ്രസംഗിച്ചു.







