Thiruvambady
പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക;സിപിഐ(എം ) ധര്‍ണ്ണ നടത്തി

തിരുവമ്പാടി :കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള യു.ഡി.എഫ്,
ബി.ജെ.പി-കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ “പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക ” എന്ന മുദ്രാവാക്യമുയര്‍ത്തി തിരുവമ്പാടിയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ജില്ല സെക്രട്ടറിയേറ്റംഗം ടി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം സി.എന്‍.പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റിയംഗം വി.കെ.വിനോദ്,ഏരിയ കമ്മിറ്റി അoഗങ്ങളായ കെ.ടി.ബിനു,ദിപു പ്രേംനാഥ്,ജലീല്‍.ഇ.ജെ,നാസര്‍ കൊളായി തുടങ്ങിയവര്‍ സംസാരിച്ചു.ഗണേഷ് ബാബു സ്വാഗതവും ഗീത വിനോദ് നന്ദിയും പറഞ്ഞു.







