Kerala

കുട്ടികള്‍ ഇല്ല; സ്‌കൂളുകളില്‍ പ്രവേശനം തുടങ്ങി, രക്ഷിതാക്കള്‍ കുട്ടികളുടെ ആധാര്‍ കാര്‍ഡുമായി എത്തിയാല്‍ പ്രവേശനം

തിരുവനന്തപുരം: കുട്ടികളെ കൊണ്ടു ചെല്ലാതെ തന്നെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനം ആരംഭിച്ചു. രക്ഷിതാക്കള്‍ കുട്ടികളുടെ ആധാര്‍ കാര്‍ഡുമായി ചെന്നാല്‍ പ്രവേശനം ലഭിക്കുന്നതാണ്. സ്‌കൂള്‍ മാറ്റമാണെങ്കില്‍ ടിസി ഇല്ലാതെയും പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ടിസി പിന്നീട് ‘സമ്പൂര്‍ണ’ വഴി കിട്ടും. പൊതുവിദ്യാലയങ്ങളില്‍ എട്ടാംക്ലാസുവരെ വയസു മാത്രം കണക്കാക്കി പ്രവേശനം നല്‍കണമെന്നാണ് നിയമം. എന്നാല്‍, ചില സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഉത്തരവു കിട്ടിയിട്ടില്ലെന്നു പറഞ്ഞ് പ്രവേശനം നിഷേധിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയെന്ന് ഡിജിഇ ഓഫീസ് അറിയിച്ചു. പ്രവേശന നടപടി വരുംദിവസങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലും തയാറാക്കുന്നുണ്ട്. പോര്‍ട്ടല്‍ തയാറാകുന്ന മുറയ്ക്ക് ഓണ്‍ലൈന്‍വഴിയും പ്രവേശനം നേടാവുന്നതാണ്.

Related Articles

Leave a Reply

Back to top button