Kodanchery

കേന്ദ്ര സർക്കാരിന്റെ ന്യുന പക്ഷ വെട്ടയ്ക്കെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു

കോടഞ്ചേരി: ഛത്തിസ്ഗഡിലെ ദുർഗ്ഗിൽ മത പരിവർത്തനവും മനുഷ്യകടത്തും ആരോപിച്ചു രണ്ടു കന്യസ്ത്രീകളെ കള്ള കേസിൽ ജയിലിലടച്ചതിനെതിരെ ആം ആദ്മി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലിക അവകാശങ്ങൾ ബജറങ്ദൾ പോലുള്ള വർഗ്ഗീയ സംഘടനകളെ ഉപയോഗിച്ച് തടയാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മീഷനറിമാർ സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭാസം നൽകുന്നതാണ് രണ്ടു ശതമാനം മാത്രമുള്ള ക്രിസ്ത്യാനികളെ ഭയപ്പെടുന്നതെന്നു പാർട്ടി ആരോപിച്ചു.മത ന്യുന പക്ഷങ്ങളെ ഉന്മൂലനം ചെയ്തു ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കുമെന്നും അകാരണമായി ജയിലിലടച്ച കന്യസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും പാർട്ടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ആം ആദ്മി പാർട്ടി കോടഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് അബ്രഹാം വാമറ്റത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.ലിൻസ് ജോർജ്ജ്, എലിയാസ് പാടത്തുകാട്ടിൽ, ജോൺസൺ അബ്രഹാം നിക്സൺ തോമസ്, എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button