Koodaranji

വന്യജീവി ആക്രമണം:കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിസ്സംഗത അവസാനിപ്പിക്കണം -മുസ്ലിംലീഗ്

കൂടരഞ്ഞി : വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമങ്ങളിൽ ധാരാളം കർഷകർ കൊല്ലപ്പെടുകയും വിളകൾക്ക് കനത്ത നാശങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യം കണ്ടില്ല എന്ന് നടിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ നിലപാടുകൾ തിരുത്തണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം അഭിപ്രായപ്പെട്ടു.

കൂടരഞ്ഞി കൃഷിഭവന് മുന്നിൽ സ്വതന്ത്ര കർഷകസംഘം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രകൃതിക്ഷോഭത്തിലും കാലാവസ്ഥാ വ്യതിയാനത്തിനാലും കർഷകർക്ക് മതിയായ വിള ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകരുടെ വിളകൾക്ക് മാന്യമായ വില ലഭ്യമാക്കുകയും അവരുടെ തോട്ടങ്ങൾക്കും കൃഷികൾക്കും വന്യജീവികളിൽ നിന്ന് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ ഐ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു.

കർഷകസംഘം കുടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് നൂറുദ്ദീൻ കളപ്പുരക്കൽ,നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് നടുക്കണ്ടി അബൂബക്കർ,ജനറൽ സെക്രട്ടറി ഷരീഫ് അമ്പലക്കണ്ടി,വൈസ് പ്രസിഡൻറ് ഇല്യാസ് മൗലവി പുത്തൻവീട്ടിൽ,സലിം പാലയാം പറമ്പിൽ ,അബ്ദുൽ കരീം ഇല്ലിക്കൽ,അസീസ് നടക്കൽ,സുബൈർ പാലയാംപറമ്പിൽ,നൗഷാദ് ചേരാംപുറത്ത്,ഷിയാസ് ഇല്ലിക്കൽ,റഷീദ് നൈനു കുന്നേൽ , നാസർ പുത്തൻവീട്ടിൽ,ജലീൽ പാലയാംപറമ്പിൽ,ഷാഹിർ നൈനു കുന്നേൽ,ശരീഫ് കീഴോട്ടിൽ,ഹംസ കുഴിയങ്ങര,മുഹമ്മദലി തീരത്ത്,മനാഫ് ചെങ്ങനാം കുന്നേൽ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button