Kodanchery

പതങ്കയത്ത് കാണാതായ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും ആരംഭിച്ചു

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലൻ അഷ്റഫിന് (16) വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ 8:30 ന് ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് കനത്ത മഴ പെയ്തതിനാൽ പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ രണ്ടാം ദിവസമായ ഇന്നലെ നടത്തിയ തിരച്ചിലിനും ഫലം കണ്ടില്ല.

ഇന്നലത്തെ തിരച്ചിലിന് കോടഞ്ചേരി പോലീസ്, മുക്കം ഫയർഫോഴ്സ്, സ്കൂബ ഡൈവിംഗ് ടീം, എന്റെ മുക്കം, കർമ്മ ഓമശ്ശേരി, സ്വാന്തനം ഓമശ്ശേരി,ടാസ്ക് ഫോഴ്സ്, എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button