കോടഞ്ചേരി ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു

കോടഞ്ചേരി: പഞ്ചായത്തിലെ ഹരിത കർമ്മ സേന തൊഴിലാളികൾ ആയ റിനിത ബാബു,പുഷ്പ പള്ളിമല എന്നീ പട്ടികജാതി തൊഴിലാളികളോട് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതിയും തുടർച്ചയായി അവഹേളിച്ചു വരുന്നത് 1/8/2025 ന് ചേർന്ന ഹരിത കർമ്മ സേന യോഗത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിരിക്കുന്ന കളക്ഷൻ കഴിഞ്ഞ മെയ് മാസം ആയപ്പോൾ 75,000 രൂപ ഫണ്ടിൽ അടച്ചതായി കാണാത്തതിനാൽ ഇത് ചോദ്യം ചെയ്ത തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡണ്ട് അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു തുടർച്ചയായി അധിക്ഷേപിക്കുന്നത് കൊണ്ട് ഇത് ചോദ്യം ചെയ്ത തൊഴിലാളികളെ മെമ്മോ കൊടുത്ത് സസ്പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ ഫണ്ട് അടയ്ക്കാതിരുന്ന ഹരിത കർമ്മ സേന പ്രസിഡണ്ടിനെയും സെക്രട്ടറിക്കും എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടെയും ഇത്തരം നടപടികൾ അവസാനിപ്പിക്കണം എന്നും ഈ തൊഴിലാളികളുടെ സസ്പെൻഷൻ പിൻവലിക്കണം എന്നും പട്ടികജാതി ക്ഷേമസമിതി ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
യോഗത്തിൽ ഷാജി ഭാസ്കരൻ സ്വാഗതം ശ്രീജിത്ത് അധ്യക്ഷതയും വഹിച്ചു യോഗത്തിൽ മനോഹരൻ സി പി, പുഷ്പ കുമാരൻ, ബിന്ദു കണ്ണൻകുട്ടി, സിജി ബാബു എന്നിവർ സംസാരിച്ചു.







