Kodanchery

ജി.യുപി.എസ് ചെമ്പുകടവ് സംസ്കൃത ദിനം ആഘോഷിച്ചു

കോടഞ്ചേരി : ദേശീയ സംസ്കൃത ദിനാചരണം വൈവിധ്യമാർന്ന ഒട്ടേറെ പരിപാടികളോടെ ജി.യുപി.എസ് ചെമ്പുകടവ് ആഘോഷിച്ചു.
പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി ബാല കുസുമം എന്ന പേരിൽ കുട്ടികൾ തയ്യാറാക്കിയ സംസ്കൃത കയ്യെഴുത്ത് മാസികയുടെ പ്രകാശന കർമ്മം സീനിയർ അധ്യാപകൻ അനീഷ് കെ. ഏബ്രഹാം സംസ്‌കൃത അധ്യാപിക ഐറിൻ സംസ്കൃതം ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

അബ്ദു‌ റഊഫ്, അഖിൽ സാബു ഫസ്‌ന എപി , കവിത എൻ. കെ ,റസീന റസാഖ് , ബിന്ദു സുബ്രഹ്മണ്യൻ, ആര്യ മുരളി, ബിജില, ശ്രീലത, അലൻ , ശാലിനി ശിവദാസൻ,ബ്രുതി മോൾ, അനീഷ സുനിൽ ,സംഗീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button