മുക്കം കാരമൂല കോയില്ലത്തും കണ്ടി ഹംസ മാസ്റ്റർ നിര്യാതനായി

മുക്കം: കാരമൂല കോയില്ലത്തും കണ്ടി ഹംസ മാസ്റ്റർ നിര്യാതനായി.
73 വയസ്സായിരുന്നു പ്രായം. ആനയാംകുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു.
കേരള നദ് വത്തുൽ മുജാഹിദീൻ കാരമൂല യൂണിറ്റ് സെക്രട്ടറി, മുക്കം മണ്ഡലം പ്രവർത്തകസമിതി അംഗം , കാരമൂല സലഫി മസ്ജിദ് സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ പരേതയായ നബീസുമ്മ ടീച്ചർ ( റിട്ട. ടീച്ചർ ഗവൺമെൻറ് എൽ പി സ്കൂൾ കുമാരനല്ലൂർ)
മക്കൾ: ഫൗസിയ (മസ്കറ്റ്), ഹാഫിഷ് കെ.എച്ച് ( പ്രിൻസിപ്പാൾ അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ ഫറോക്ക്), നുസ്രത്ത് പിലാശ്ശേരി, ജൂലാല വല്ലത്തായിപാറ
മരുമക്കൾ: നസീർ മസ്കറ്റ്, സനൂബ എടവണ്ണപ്പാറ, സലാഹുദ്ദീൻ കുവൈറ്റ്, അബ്ദുൽ കരീം (സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്)
സഹോദരങ്ങൾ: ഉമ്മർ കോഴിക്കോട്, ഉമ്മയ്യ ചേന്നമംഗലൂർ, ആലി ഹസ്സൻ കാരമൂല ( സെക്രട്ടറി, ആശ്വാസ് പാലിയേറ്റീവ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്) പരേതരായ മുഹമ്മദ്, കുഞ്ഞോക്കു
മയ്യിത്ത് നമസ്കാരം 2023 ആഗസ്റ്റ് 1 ചൊവ്വ രാവിലെ 9 മണിക്ക് കാരമൂല ജുമാമസ്ജിദിൽ







