Thiruvambady

കൊടക്കാട്ടുപാറയിൽ കാട്ടാന ശല്യം രൂക്ഷം: തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ മേഖലയിൽ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമായി വരുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന കൊച്ചുപുരക്കൽ കുഞ്ഞ്, രാജൻ മാന്താനത്ത് എന്നിവരുടെ കൃഷിയിടങ്ങളിൽ വ്യാപകമായ നാശം വിതച്ചു.

നൂറോളം കുലച്ച നേന്ത്ര വാഴകളും പന്ത്രണ്ടോളം തെങ്ങുകളും നിരവധി കമുകുകളും, കൊക്കോ ,ജാതി മുതലായ കൃഷികളും കാട്ടാന നശിപ്പിച്ചു. മറ്റ് വന്യ മ്യഗങ്ങളുടെ ശല്യവും ഈ മേഖലയിൽ വളരെയധികം കൃഷിനാശം ഉണ്ടാക്കുന്നുണ്ടെന്ന് പരാതിയുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, മുൻ മെമ്പർ കെ ഡി ആന്റണി, മെവിൻ പി സി എന്നിവർ സ്ഥലം സന്ദർശിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.

Related Articles

Leave a Reply

Back to top button