Kodanchery

അറവുമാലിന്യ സംസ്കരണ പ്ലാന്റ് അടച്ചിടണമെന്നാവശ്യപ്പെട്ട് ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി

കോടഞ്ചേരി : കട്ടിപ്പാറ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കമ്പനിയുടെ മുമ്പിലെ സമരപ്പന്തലിലേക്ക് ജനകീയ മാർച്ച് നടത്തി.

രണ്ടുമാസം മുമ്പ് സമരസമിതി കമ്പനിയുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചാണ് പ്രവർത്തനം പുനരാരംഭിച്ചതെന്നും മലിനമായ ജലവും ദുർഗന്ധവും മൂലം മേഖലയിലെ ജനങ്ങൾ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണെന്നും സമരസമിതി നേതാക്കൾ കുറ്റപ്പെടുത്തി.

വാർഡ് മെമ്പർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷനായി. തമ്പി പറകണ്ടത്തിൽ, പുഷ്പൻ, കെ. കെ. മുജീബ്, ഇമ്പിച്ചിമോയി, എ.കെ. അജ്മൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button