Kodanchery

അമീബിക് മസ്തിഷ്കജ്വര ഭീഷണി: എൻഎസ്എസ് വളണ്ടിയർമാർ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തി

കോടഞ്ചേരി: അമീബിക് മസ്തിഷ്കജ്വര ഭീഷണിയുടെ പശ്ചാത്തലത്തിൽ കോടഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

എൻ എസ് എസ് വളണ്ടിയർമാർ പ്രദേശവാസികളോട് രോഗബാധയുടെ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾ അവധിക്കാലത്ത് ജലാശയങ്ങളിലോ സ്വിമ്മിംഗ് പൂളുകളിലോ ഇറങ്ങുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾക്കുറിച്ച് ബോധവൽക്കരണം നടത്തി.സ്കൂൾ പരിസരത്തും സമീപ പ്രദേശങ്ങളിലുമുള്ള ജലാശയങ്ങൾ, പൊതുജല സ്രോതസ്സുകൾ, കിണറുകൾ എന്നിവയിൽ വളണ്ടിയർമാർ ആരോഗ്യപ്രവർത്തകരോടൊപ്പം ക്ലോറിനേഷൻ നടത്തി. വീടുകളിൽ ക്ലോറിൻ സുരക്ഷിതമായി ഉപയോഗിക്കുന്ന രീതികളെക്കുറിച്ച് ആരോഗ്യ വിഭാഗം മാർഗ്ഗനിർദ്ദേശവും നൽകി.

“സുരക്ഷിത ജലവും ശുചിത്വ ജീവിതവും മാത്രമാണ് അമീബിക് മസ്തിഷ്കജ്വരത്തിനെതിരെയുള്ള കരുത്തുറ്റ പ്രതിരോധം” എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കോടഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിജോയ് അഭിപ്രായപ്പെട്ടു.
ലീഡേഴ്സും എൻഎസ്എസ് വൊളണ്ടിയേഴ്സും,സ്കൂൾ മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ്.ഐ.സി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ, ആരോഗ്യപ്രവർത്തക റെജി ചെമ്പാട്ട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button